Thursday, December 20, 2012

നിങ്ങളുടെ കൈക്കുടന്നയിൽ വിതറിയ ഇത്തിരി വെളിച്ചം അനീതിക്കെതിരെയുള്ള തീനാളമായി താണ്ഡവമാടട്ടെ...
നിങ്ങളുടെ സ്വനതന്തുക്കളിലെ ഇത്തിരി ശബ്ദം 
അവകാശങ്ങൾ നേടിയെടുക്കാനുള്ള കാഹളങ്ങളാകട്ടെ...
നിങ്ങളുടെ ചുരുട്ടിപ്പിടിച്ച മുഷ്ടികൾ
വർഗീയ-അരാഷ്ട്രീയ ശക്തികളുടെ കോട്ട കൊത്തളങ്ങൾ തച്ചു തകർക്കാനുള്ള ഇരുമ്പുലക്കകളാകട്ടെ...

നിങ്ങളുടെ മനസ്സുകൾ
നന്മയുടെ മാത്രം ദേവാലയങ്ങളാകട്ടെ...
നാളെകളുടെ പ്രഭാതങ്ങൾ നിങ്ങളുടേതു മാത്രമാകട്ടെ...
അഭിവാദ്യങ്ങൾ പ്രിയസഖാക്കളേ...

No comments:

Post a Comment