Saturday, April 14, 2012


ശ്രീകോവിലിലെ സ്വര്‍ണം പൂശിയ രൂപമല്ല ദൈവം...
വിശക്കുന്നവന് കിട്ടുന്ന ഭക്ഷണമാണ് ദൈവം...
നിലവറയിലെ സ്വര്‍ണമാലകളല്ല ദൈവം...
മുറിവേറ്റവന് കിട്ടുന്ന മരുന്നാണ് ദൈവം...
എലിവാല് കിട്ടുന്ന അരവണയല്ല ദൈവം...
അധ്വാനിക്കുന്നവന് കിട്ടുന്ന കൂലിയാണ് ദൈവം...
ഭണ്ഡാരത്തില്‍ കുമിഞ്ഞുകൂടുന്ന കോടികളല്ല ദൈവം...
വേദനിക്കുന്നവന് ലഭിക്കുന്ന തലോടലാണ് ദൈവം...
മുടിയും ചെരുപ്പും തുണിയും സൂക്ഷിക്കുന്ന മാളികകളിലല്ല ദൈവം...
വേനലില്‍ വരണ്ട തൊണ്ടയില്‍ ഇറ്റു വീഴുന്ന തുള്ളി വെള്ളത്തിലുണ്ട് ദൈവം...
ദൈവം എല്ലായിടത്തുമുണ്ട്...
ചന്ദനക്കുറിയും
നിസ്കാരത്തഴമ്പും
കുരിശുമാലയും
ഉണ്ടെങ്കിലും ഇല്ലെങ്കിലും ദൈവത്തെ കാണാം..
അറിയാം...
കണ്ണുകള്‍ തുറന്നിരിക്കുക...
വഴിയില്‍ തളര്‍ന്നുവീഴുന്നവനെ കാണാന്‍...
കാതുകള്‍ തുറന്നുവെക്കുക...
മുറിവേറ്റവന്‍റെ രോദനം കേള്‍ക്കാന്‍...
എങ്കില്‍ നിങ്ങള്‍ക്കും ദൈവമാകാം...
അവരുടെ മനസ്സില്‍...

No comments:

Post a Comment