Saturday, April 14, 2012


ആടുജീവിതംഒരാവര്ത്തി കൂടി വായിച്ചു തീര്ത്തു .
എന്നത്തേയും പോലെ ഇന്നും "ഇബ്രാഹിം ഖാദിരി" ഉത്തരം കിട്ടാത്ത ഒരു സമസ്യയായി അവശേഷിക്കുന്നു.
പ്രവാസ ജീവിതത്തിന്റെ ആരും പറയാത്ത പച്ചയായ രംഗങ്ങള്‍ വരച്ചു ചേര്ത്ത ആ നോവലില്‍ അതുപോലെ ഫാന്റസിയുടെ നിറം കൊടുത്ത ഒരു കഥാപാത്രത്തിന്റെ ആവശ്യമുണ്ടായിരുന്നോ അല്ലെങ്കില്‍ ആ കഥാപാത്രത്തിന്റെ അപ്രത്യക്ഷമാകല്‍ ആ കഥയുടെ ഗതിക്കു അത്യാവശ്യമായിരുന്നോ?
മനുഷ്യന്റെ കഴിവിനും ഉപരിയായി ഏതോ അലൌകികമായ ശക്തിയാണ് മനുഷ്യനെ നയിക്കുന്നത് എന്ന ചിന്താഗതി ഊട്ടിയുറപ്പിക്കാനുള്ള ആഗ്രഹവും അതില്‍ നിന്നും വിഭിന്നമായി ചിന്തിച്ചാല്‍ വിമര്ശനം നേരിടേണ്ടി വരുമെന്ന ഭീതിയും ആയിരിക്കില്ല ബെന്യാമിനെ ആ പാത്രസൃഷ്ടിക്കു പ്രേരിപ്പിച്ചത് എന്ന് കരുതട്ടെ.. കാരണം ക്രിസ്തുവിനെ താന്‍ ഇഷ്ടപ്പെടുന്നത് ദൈവികമായ തലത്തിലുപരി ക്രിസ്തുവും തന്റെ അപ്പച്ചനെപ്പോലെ ഒരു തച്ചനായിരുന്നതുകൊണ്ടാണ് എന്ന് ബെന്യാമിന്‍ എഴുതുന്നു. പക്ഷെ നജീബിനെ താന്‍ ആദ്യമായി കണ്ടപ്പോള്‍ (കഥാപാത്രത്തെയല്ല, അതിനു കാരണമായ യഥാര്ത്ഥ് മനുഷ്യനെ) അയാള്‍ കൂട്ടുകാരോടൊപ്പം കമ്മ്യൂണിസം ചര്ച്ച ചെയ്യുകയായിരുന്നു എന്ന് എഴുതിയ ബെന്യാമിന്‍ ആ വ്യക്തിയെ കഥാപാത്രമാക്കിയപ്പോള്‍ എന്തിനു ഖാദിരിയെ കൂട്ടിനു നല്കി ഒടുവില്‍ ശൂന്യതയില്‍ അലിയിച്ചു കളഞ്ഞു?
നജീബിലുപരി ബെന്യാമിനാണ് കഥയെ മുന്നോട്ടു നയിക്കുന്നത് എന്ന് ഇതിനുത്തരമായി അദ്ദേഹം തന്നെ സൂചിപ്പിക്കുന്നുണ്ട്.
എങ്കിലും അത് വരെ ഉള്ളില്‍ വിങ്ങിയ തീ ഖാദിരിയുടെ അപ്രത്യക്ഷമാകലിലൂടെ പുകയായി മാറുന്നു...
വീണ്ടും വായിക്കുമ്പോളും.

No comments:

Post a Comment