Saturday, December 13, 2014

പോത്തും കുരങ്ങനും (7.12.2014)


ഇന്നു വരെ ചുംബനസമരത്തെ അനുകൂലിച്ചോ പ്രതികൂലിച്ചോ ഒന്നും എഴുതിയിട്ടില്ല,
പക്ഷെ ഇപ്പോൾ ചില കാര്യങ്ങൾ മനസ്സിലായെന്നു പറയേണ്ടിയിരിക്കുന്നു.
1. ഇഷ്ടമുള്ളവരെ പരസ്യമായി ചുംബിക്കുന്നതു തെറ്റാണെങ്കിലും ഇഷ്ടമില്ലാത്തവരെ പരസ്യമായി മർദ്ദിക്കുന്നത് തെറ്റല്ല
2. കപടസദാചാരത്തിനു മൃഗതുല്യമായ പേരും സ്വഭാവവും ഉണ്ടായിരിക്കും
3. കേരളത്തിൽ ഇപ്പോഴൊരു ഫലപ്രദമായ നിഷ്പക്ഷമായ നിയമവ്യവസ്ഥ നിലവിലില്ല
4. ഏതു പ്രശ്നത്തെയും അനുകൂലിക്കുന്ന അമ്പതുപേരും പ്രതികൂലിക്കുന്ന അമ്പതുപേരുമല്ല കണ്ടുനിന്ന് വിമർശിക്കാനും ചിത്രീകരിക്കാനും മാറിനിന്ന് ആനന്ദിക്കാനും എത്തിച്ചേരുന്ന അയ്യായിരങ്ങളാണ് കേരളത്തിന്റെ പരിച്ഛേദം, അവരുടെ അനവസരമൗനവും അനാവശ്യമൗനഭഞ്ജനവും ആണു കേരളത്തെ പിന്നോട്ടു വലിക്കുന്നത്.
5. അമ്മയെ ചുംബിച്ചാലും രണ്ടുണ്ട് പക്ഷം.

No comments:

Post a Comment