Saturday, December 13, 2014

പനിക്കാലം കൊലക്കാലം (26.11.2014)

ഡെങ്കിപ്പനിയും ചിക്കുൻഗുനിയയും എലിപ്പനിയും വന്നപ്പോൾ മനുഷ്യനെ കൂട്ടത്തോടെ കൊന്നൊടുക്കിയിരുന്നോ?
കൊല്ലപ്പെടുന്ന ഓരോ പക്ഷിയും
ഒരു ചവിട്ടുപടിയാണ്,
രോഗ ഭീകരത സൃഷ്ടിച്ച്
മനുഷ്യനെ ആശുപത്രിയിലെത്തിച്ച്
മരുന്നും വാക്സിനും വിറ്റ് കീശ വീർപ്പിക്കുന്ന
മരുന്നു മാഫിയയുടെയും
അവർക്കായി മനുഷ്യന്റെ രോഗഭീതിയെ കൂട്ടിക്കൊടുക്കുന്ന
ആരോഗ്യത്തിന്റെ അഭിനവ കാവലാളുകളുടെയും
പനി റിയാലിറ്റി ഷോ - ന്യൂ സീസൺ
കൊണ്ടാടാനുള്ള ഒരുക്കത്തിന്റെ ചവിട്ടുപടി.
മഴക്കാലം പഴയ പോലെ പനിക്കാലമാകാത്തതിനു
പക്ഷികളാകട്ടെ രക്തസാക്ഷികൾ.
തിരുവായ്ക്കെതിർവായില്ല

No comments:

Post a Comment