ഒരു മനുഷ്യൻ
കമ്മ്യൂണിസ്റ്റുകാരനെന്നതിലുപരി
ഒരു മകൻ കൂടിയാണ്...
ചിലപ്പോൾ,
ചെറുപ്രായത്തിൽ അച്ഛന്റെ ചോര കണ്ട്
ഭയന്നു കരഞ്ഞ ഒരു മകൻ.
അവനു വികാരങ്ങളുണ്ട്..
അവനെ ഒരു
കമ്മ്യൂണിസ്റ്റുകാരനായി മാത്രം
കാണാതിരിക്കാം...
മകനായിക്കൂടി കാണാം..
കമ്മ്യൂണിസ്റ്റുകാരനെന്നതിലുപരി
ഒരു മകൻ കൂടിയാണ്...
ചിലപ്പോൾ,
ചെറുപ്രായത്തിൽ അച്ഛന്റെ ചോര കണ്ട്
ഭയന്നു കരഞ്ഞ ഒരു മകൻ.
അവനു വികാരങ്ങളുണ്ട്..
അവനെ ഒരു
കമ്മ്യൂണിസ്റ്റുകാരനായി മാത്രം
കാണാതിരിക്കാം...
മകനായിക്കൂടി കാണാം..
കൂടെ ഒരു ക്ലീഷേ വാചകം കൂടി ചേർക്കുന്നു...
"അക്രമം ആരു ചെയ്താലും തെറ്റാണ്"
സഖാക്കൾ കൊല്ലപ്പെടുമ്പോൾ
അതൊരു ഭംഗിവാക്കു മാത്രമാകാറുണ്ടെങ്കിലും.
ഇതൊരിക്കലും അക്രമത്തെ പിന്തുണക്കാനുള്ള വാക്കുകളല്ല,
ടി.പി. എന്നും അക്രമികൾ എന്നുമൊക്കെ പറഞ്ഞ്
ഈ വഴിക്കു വരുന്നവരോട്
ഒന്നല്ല, നൂറുകണക്കിനു പേരുകളുണ്ട് തിരിച്ചു പറയാൻ..
എല്ലാം കണക്കെന്ന മുഖം മൂടിയോടും മറുപടിയുണ്ട്...
പക്ഷെ അതിനു താല്പര്യമില്ല.
കാരണം ഫുട്ബാൾ കളിയല്ല ചോരക്കളി.
സ്കോർ പറഞ്ഞ് യുദ്ധം ചെയ്യാൻ താല്പര്യമില്ല.
ശാശ്വത പരിഹാരമുണ്ടാവട്ടെ ചോരപ്പുഴക്ക്..
അതിനു കാരണം രാഷ്ട്രീയമായാലും മതമായാലും.
മറ്റൊന്നുകൂടി...
കണ്ണൂരിൽ ആരെങ്കിലും കൊല്ലപ്പെട്ടാൽ ആ നാടിനെ മുഴുവൻ
ഗുണ്ടകളുടെ നാടായി പരിഹസിക്കുന്ന രീതി ശരിയല്ല.
ഞാൻ മനസ്സിലാക്കിയിടത്തോളം കേരളത്തിൽ ഏറ്റവും ആത്മാർത്ഥതയുള്ളവർ കണ്ണൂരുകാരാണ്.
വിശ്വസിക്കുന്ന ആദർശത്തോടും പ്രസ്ഥാനത്തോടും
അങ്ങേയറ്റം കൂറു പുലർത്തുന്നവർ.
ഏതു പാർട്ടിക്കാരായാലും കണ്ണൂരുകാർ അങ്ങനെയാണ്. സ്നേഹിക്കുന്നവർക്കും വിശ്വസിക്കുന്നവർക്കും വേണ്ടി,
അതു വ്യക്തിയായാലും പ്രസ്ഥാനമായാലും,
അവർ എന്തും ചെയ്യും.
അപവാദങ്ങൾ ഇല്ലെന്നല്ല..
എങ്കിലും ആ നാട് പൊതുവെ അങ്ങനെയാണ്...
അവരെ വെറും അക്രമകാരികളായി തരംതാഴ്ത്തരുത്.

No comments:
Post a Comment