Wednesday, September 3, 2014

മാറ്റം

അങ്ങോട്ടുമിങ്ങോട്ടും സിമ്പിളായി മാറ്റിക്കളിക്കാൻ ഈ മതങ്ങളെന്താ പിള്ളേരുകളിയാണോ?
വിശ്വാസങ്ങളും തത്വസംഹിതകളും ആചാരങ്ങളും ഒക്കെയുള്ള വല്യ സംഭവങ്ങളല്ലേ?
ആണെന്നാണല്ലോ ഫേസ്ബുക്കിലെ പുരോഹിതന്മാരുടെ പറച്ചിൽ.
ഇതിപ്പോ,
ഒരു സുപ്രഭാതത്തിൽ അങ്ങോട്ടു പോയി

പിന്നെ ഒറ്റ രാത്രികൊണ്ട് വീണ്ടും ഇങ്ങോട്ട്...
ഓരോ പരിപാടികളേയ്...
ഉള്ളതു തന്നെയാണോ ആവോ..
എന്തായാലും ഇതിപ്പോ ഈ മതത്തിലേക്ക് പോയവരായതുകൊണ്ട് രക്ഷപ്പെട്ടു...
പെട്ടെന്നു മാറ്റാൻ പറ്റി.
വേറേ വല്ലയിടത്തും പോയിരുന്നെങ്കിൽ..
ഒരു വലിയ നേതാവ് ഡോക്ടറാണെന്നു കേട്ടിട്ടുണ്ട്..
പ്ലാസ്റ്റിക് സർജനാണെങ്കിൽ ഉപയോഗപ്പെടും.

വാർത്ത ഇവിടെ

No comments:

Post a Comment