Friday, July 11, 2014

ലോക കപ്പ് പോസ്റ്റുകൾ

രാത്രി 1.30 വരെ എന്തു ചെയ്യും എന്നതാണ് ഇപ്പോഴത്തെ ആഗോള പ്രശ്നം
ഉറങ്ങീട്ട് അലാറം വെച്ച് എണീക്കാം എന്നു വെച്ചാൽ പിന്നെ റിസൽട്ട് നാളെ രാവിലെ ടി.വി. വാർത്ത കണ്ട് അറിയാം.. അതുകൊണ്ടാ പണി നടക്കില്ല.

രാത്രി ശിവരാത്രീ... ഇനിയെന്നും...
 ------------------------------------------------------------------------------------------------------
 എന്നാലും ആ സെൽഫ്‌.... ഹ്ം
 ------------------------------------------------------------------------------------------------------
 ഞങ്ങടെ ചെക്കനെ കണ്ട്ക്കാ..
ഞങ്ങടെ ചെക്കനെ കണ്ട്ക്കാ..
 ------------------------------------------------------------------------------------------------------
 ജയിച്ചു.
പക്ഷെ കളി അത്രക്കങ്ങ്‌ പോരാ
പ്രത്യേകിച്ച്‌ ഡിഫൻസ്‌
നെയ്മറിനെ കുറച്ച്‌ ഓവറായി ആശ്രയിക്കുന്നു.
പക്ഷെ ഇന്നു കഷ്ടപ്പെട്ടു കളിച്ചു പാവം
എങ്കിലും ഇന്ന് യഥാർത്ഥ താരം ഓസ്കാർ ആണെന്നു തോന്നുന്നു.
മെച്ചപ്പെടുമായിരിക്കും
------------------------------------------------------------------------------------------------------
എന്താദ്?
ഗോളിനൊന്നും യാതൊരു വിലയുമില്ലാതായോ?
(ചാമ്പ്യന്മാർക്കും..)
സ്പെയിനിന്റെ അണ്ഡകടാഹം വരെ ഇളകി.
അഞ്ചിൽ നിന്നാ മതിയായിരുന്നു
------------------------------------------------------------------------------------------------------
ഈ "ലാറ്റിനമേരിക്കൻ സൗന്ദര്യം" "ലാറ്റിനമേരിക്കൻ സൗന്ദര്യം" എന്നു അർജന്റീന ഫാൻസ് പറയുന്ന സാധനം കാണാനാ ഇന്നലെ ഉറക്കമൊഴിച്ചത്.
കുറച്ചു കഴിഞ്ഞപ്പോൾ മനസ്സിലായി ഈ പറയുന്ന സാധനം ഗാലറിയിൽ നോക്കിയാൽ കാണുമെന്നാ അവരുദ്ദേശിക്കുന്നതെന്ന്.
വീരവാദം കേട്ടപ്പോൾ കരുതി മെസ്സിയുടെ ഒരു 10 ഗോൾ അടക്കം 15 ഗോളിനെങ്കിലും അർജന്റീന ജയിക്കുമെന്ന്... എങ്ങനെയോ കഷ്ടപ്പെട്ട് ബുദ്ധിമുട്ടി ജയിച്ചെന്ന് മാത്രം. എന്തായാലും കുറ്റം പറയരുതല്ലോ, മെസ്സിയുടെ ഗോൾ സൂപ്പർ.
എന്തായാലും ഇതു വരെയുള്ള മൊത്തം കളിയും പ്രത്യേകിച്ച് ഹോളണ്ടിന്റെ കളിയും (ഫ്രാൻസും പ്രതീക്ഷിച്ചതിലും ഭേദം, ഇനി ഇന്ന് ജർമ്മനി വരാനും പോകുന്നു) കണ്ട് ഒന്നു മനസ്സിലായി...
നമ്മളു ലാറ്റിനമേരിക്കക്കാരൊക്കെ ഈ കളി കളിച്ചാൽ അവസാനം കെട്ടിപ്പിടിച്ചു കരയേണ്ടി വരും. യൂറോപ്പീന്നുള്ള ആങ്കുട്ട്യോള് കപ്പും കൊണ്ടു പോകും.
നീലയും പോരാ പച്ചയും പോരാ...
----------------------------------------------------------------------------------------------------------
ലോകകപ്പിൽ ഒരു ഗോളെങ്കിലും അടിക്കാൻ വന്ന റൂണി ഒരു ഗോൾ മാത്രം അടിച്ചു നാടു വിടുന്നു
ഇംഗ്ലണ്ടും സ്വാഹ
---------------------------------------------------------------------------------------------------------
സാധാരണ എല്ലാ ലോകകപ്പിലും കറുത്ത കുതിര എന്നു വിശേഷിപ്പിക്കുന്ന ആരെങ്കിലുമൊക്കെ ഉണ്ടാവാറുണ്ട്.
ഇത്തവണ പത്രങ്ങളിലൊന്നും അങ്ങനെയൊന്നും കണ്ടില്ല.
പക്ഷെ അങ്ങനെയൊന്നുണ്ടെന്ന് മനസ്സിലായിക്കൊണ്ടിരിക്കുന്നു...
99 ശതമാനവും കോസ്റ്റാറിക്ക തന്നെയാവും ആ കുതിര :-)

(കഴുതകളും ഒട്ടും കുറവല്ല,
ഫ്ലെക്സ് വെച്ചവർക്കു പോയി, അല്ലാതെന്ത്...
.
.
.
.
ഞമ്മക്കും പോവ്വ്വോ ആവോ)
------------------------------------------------------------------------------------------------------
കുറ്റം പറയരുതല്ലോ...
‪#‎മെസ്സി‬ ഇടക്കിടക്കു "വലകുലുക്കു"ന്നുണ്ട്.

വലേടെ പുറത്തുകൂടെ പന്തു വന്നു തട്ടിയാലും
വല കുലുങ്ങുമല്ലോ..
പിന്നെ ബാറിൽ തട്ടിയാലും ചെറുതായിട്ടൊക്കെ കുലുങ്ങും

(എഡിറ്റഡ്: ഫുട്ബോൾ 90 മിനിറ്റ് ആക്കിയത് ഇതുകൊണ്ടാണല്ലേ?)
--------------------------------------------------------------------------------------------------------
അടുത്ത ഒരു ബെല്ലോടു കൂടി ഈ നാടകം അവസാനിക്കാതിരുന്നാൽ മതിയായിരുന്നു....
--------------------------------------------------------------------------------------------------------
കുറേ ആത്മഹത്യകൾ ഒഴിവായിക്കിട്ടി. ഭാഗ്യം...
--------------------------------------------------------------------------------------------------------
മെസ്സിയുടെ കുറേ നല്ല നീക്കവും ഗോളും കാണണം എന്നുമുണ്ട്
ബെൽജിയം ജയിക്കണം എന്നുമുണ്ട്
എന്താപ്പൊ ചെയ്യാ...
--------------------------------------------------------------------------------------------------------
പാവം അർജന്റീന...
അവരുടെ ആഹ്ലാദപ്രകടനം കണ്ട്
കണ്ണു നിറഞ്ഞുപോണ്...
എത്ര കാലത്തെ കാത്തിരിപ്പായിരുന്നു
ഒന്ന് സെമീലെത്താൻ...
എന്തായാലും ഞങ്ങടെ ചെക്കന്റെ
നടുപ്പൊറത്ത് താങ്ങി കെടപ്പിലാക്കീട്ട്ണ്ട് കൊളംബിയക്കാര്.
ഇനി കിട്ട്യാ കിട്ടി പോയാ പോയി...
ഒന്ന്വല്ലെങ്കിലും മ്മടെ കൊച്ചുകേരളത്തില്-
പ്രത്യേകിച്ച് ന്റെ മല്പ്രത്ത്-
ഇത്രേം ആരാധകരൊക്കെള്ളതല്ലേ...
ഓരോ നാലുകൊല്ലും കൂടുമ്പോ
ഈ കണ്ണീരും നെഞ്ചത്തടീം കണ്ട് മടുത്തു...
ങ്ങളു കപ്പു കൊണ്ടോയാലും
ഞങ്ങക്ക് സന്തോഷേള്ളൂ...
ഞങ്ങക്കെന്തായാലും നാലഞ്ചു കൊല്ലം കിട്ടി... 
ങ്ങക്കൂണ്ടാവൂലോ ആഗ്രഹം...
കിട്ടൂച്ചാ കൊണ്ടോയ്ക്കോട്ടാ...
ന്നാലും ഞങ്ങളു കളി നിർത്തീട്ടില്ലാന്നൊരു
വിചാരം മനസ്സിലിരുന്നോട്ടെ...
അപ്പോ ഫൈനലിൽ കാണാം...
കാണണം...
----------------------------------------------------------------------------------------------------------  
കിട്ടി ബോധിച്ചു... :-(
എന്നാലും എന്റെ ജർമ്മനീ
ബ്രസീലിന്റെ പ്രതിരോധം നിങ്ങളു പൊളിച്ചടുക്കി... ഒ.കെ.
പക്ഷെ ഞങ്ങൾ പാവം ബ്രസീൽ ഫാൻസിന്റെ പ്രതിരോധത്തെ ഇങ്ങനെ പാണ്ടിലോറിക്കടിയിൽ പെട്ട തവളേടേ അവസ്ഥയിൽ ചതച്ചരക്കേണ്ടായിരുന്നു
നാലാളുടെ മുഖത്തു നോക്കണ്ടേ
എന്തു പറയാൻ?
ആരോടു പറയാൻ?
കൊന്നു കളഞ്ഞില്ലേ...
ഇനിയിപ്പോ കാവിലെ ലൂസേഴ്സ്‌ ഫൈനൽ മത്സരത്തിനു കാണാം...
പിന്നെ നാലു കൊല്ലം കഴിഞ്ഞിട്ടു കാണാം
അപ്പോ ഫ്ലെക്സ്‌ നിരോധിക്കാതിരുന്നാൽ മതിയായിരുന്നു
ഫേസ്ബുക്ക്‌ പൂട്ടാതിരുന്നാൽ മതിയായിരുന്നു
നെയ്മർ കോട്ടക്കലേക്കു ബസ്സു കേറിയോ ആവോ :-)
-------------------------------------------------------------------------------------------------------
ഇപ്പൊ കളി വല്ലതും നടക്കുന്നുണ്ടോ? എന്താ ഹോക്കിയാ? എല്ലാരും എന്തൊക്കെയോ പോസ്റ്റ്‌ ചെയ്യുന്നതു കാണുന്നു...

യെന്തരോ യെന്തോ
--------------------------------------------------------------------------------------------------------
ആകെ കൺഫ്യൂഷൻ...
.
.
ചെ ഗുവേരയുടെയും കാൾ മാർക്സിന്റെയും നാട്ടുകാർ പരസ്പരം ഫൈനലിൽ കളിക്കുമ്പോൾ ആരെ സപ്പോർട്ട് ചെയ്യും?
.
.
.
.
.
.
ആലോചിച്ചിട്ട് ഒരേ ഒരു പോംവഴിയേ ഉള്ളൂ...
.
.
.
.
.
.
ഡോ.സാമുവൽ ഹാനിമാൻ കൂടിയുണ്ടല്ലോ ജർമ്മൻകാരനായി...
.
.
അപ്പോ അങ്ങനെ തീരുമാനിക്കാം...
അല്ലാതിപ്പോ എന്തു ചെയ്യാൻ?
നമ്മടെ കളസം കീറീല്ലേ...
-------------------------------------------------------------------------------------------------------
 

ഞാനില്ല ഉറക്കം കളയാൻ...
കിട്ടുമെങ്കിൽ കപ്പ് കിട്ടണം
അല്ലാതെ പിന്നെ വെറുതെയൊരു ലൂസേഴ്സ് ഫൈനൽ
കാണാൻ തോന്നുന്നില്ല
എന്തിനാ വെറുതെ
:-(
 
-------------------------------------------------------------------------------------------------------------
 
നല്ല ടീം ജയിക്കട്ടെ
:-)
തോൽക്കുന്ന ടീം തീരെ മോശമായിക്കൊള്ളണമെന്നും ഇല്ല
;-)
(സെമിയിൽ തോറ്റതാണേലും)
:-D
 
-----------------------------------------------------------------------------------------------------------------
 
എന്തായാലും കുറ്റമൊന്നും പറയാനില്ല
നല്ല കളിയായിരുന്നു
മെസ്സി നന്നായി കളിച്ചു, അത്രക്കെത്തിയില്ലെങ്കിലും ടീമും..
അതിലും നന്നായി ജർമ്മനി ടീം എന്ന നിലയിൽ കളിച്ചതുകൊണ്ട് കപ്പവരു കൊണ്ടുപോയി..
എല്ലാർക്കും അഭിനന്ദനങ്ങൾ...
അർജന്റീനാ ഫാൻസിനു കുറേക്കാലത്തേക്കു പിടിച്ചു നിൽക്കാനുള്ള ജീവവായുവായി ഈ ഫൈനൽ പ്രവേശം...
ഇനിയുമവർക്കു കാത്തിരിക്കാം...
നാലു കൊല്ലം കൂടി..
എന്നിട്ടും കിട്ടിയില്ലെങ്കിൽ മെസ്സിയുടെ മോൻ കളിക്കാൻ തുടങ്ങിയിട്ടു കപ്പു നേടിക്കൊടുക്കുന്നതു കാത്തിരിക്കാം...
പക്ഷെ എനിക്കുറപ്പാ
അതിനവർക്കു കഴിയും
പ്രതീക്ഷയും കാത്തിരിപ്പുമാണല്ലോ ഓരോ അർജന്റീനാ ഫാനിന്റെയും ശക്തി...
ആ മനോബലത്തിനു അഭിനന്ദനങ്ങൾ..
.
.
.
പിന്നെ ഒരു കാര്യം...
ഏഴിന്റെയും മൂന്നിന്റെയും ആകെ പത്തിന്റെയും കാര്യം പറയാൻ വരുന്നവർ ക്യൂ പാലിക്കാൻ താല്പര്യപ്പെടുന്നു.
 
---------------------------------------------------------------------------------------------------------------------------
 
ഒരു കണ്ടു പിടിത്തം...

സെമിയിൽ തോറ്റെങ്കിലും ബ്രസീലിന്റെ സാന്നിദ്ധ്യം ഫൈനലിൽ ഉണ്ടായിരുന്നു...
പക്ഷെ അർജന്റീന സെമിയിൽ തോറ്റിരുന്നെങ്കിൽ അവരുടെ സാന്നിദ്ധ്യം ഫൈനലിൽ ഉണ്ടാകുമായിരുന്നില്ല.

:-D :-D :-D :-D :-D
 
---------------------------------------------------------------------------------------------------------------------------
 
ഈ വർഷത്തെ ലോകകപ്പ് ഫുട്ബോൾ ചൊറിച്ചിൽ ഇതോടെ നിർത്തുന്നു.
ഇതുവരെയുള്ള ചൊറിച്ചിലിന് അർജന്റീനക്കാർ പൊറുക്കുക. ഇത്തവണ കളി വലിയ കുഴപ്പമില്ലായിരുന്നു. ആദ്യമൊക്കെ മെസ്സി നന്നായി കളിച്ചെങ്കിലും ടീം അത്രക്കെത്തിയില്ല. പക്ഷെ മെസ്സിയുടെ പ്രഭാവത്തിൽ ടീം കയറി. ഫൈനലിൽ ടീം വളരെ നന്നായി കളിച്ചപ്പോൾ മെസ്സി കുറച്ചു തളർന്നു. അല്ലെങ്കിൽ ഫലം വേറെയാകുമായിരുന്നു.
(ഏഴിന്റെ പേരിൽ ഇനി തിരിച്ചും ചൊറിയരുത്ട്ടാ ;-) . പിന്നെ ഉള്ളതു പറയണമല്ലോ... സത്യത്തിൽ ബ്രസീലിന്റെ കളി ഇത്തവണ തീരെ പോരായിരുന്നു. നെയ്മർ കൂടി പോയപ്പോ ഉള്ളതും പോയി)
ഇനിയെന്തായാലും കുറച്ചു വർഷങ്ങൾ ജർമ്മനിയുടേതാണ്. അവർ അർമാദിക്കട്ടെ.
ഏറ്റവും നല്ല ക്ലബ് ഫുട്ബോൾ ലീഗ് നടക്കുന്ന ഇംഗ്ലണ്ട് എല്ലാ വർഷവും ലോകഫുട്ബോളിൽ ഏറേ പ്രതീക്ഷകളുയർത്തി തുടക്കത്തിലേ തകരുന്നു. കാരണം പണക്കൊഴുപ്പിന്റെ ബലത്തിൽ ലോകത്തെ ഏറ്റവും മികച്ച കളിക്കാർ കളിക്കുമ്പോൾ തദ്ദേശീയരായ കളിക്കാർക്ക് യഥാർത്ഥത്തിൽ നഷ്ടമാണുണ്ടാകുന്നത്, ദേശീയ ടീമിനും.
ബാഴ്സലോണയിലെ ഒരു പറ്റം കളിക്കാരുടെ ഒത്തിണക്കത്തിന്റെ ബലത്തിൽ മികച്ച ടീമായി ലോക/യൂറോ ചാമ്പ്യന്മാരായ സ്പെയിൻ ബാഴ്സലോണയിൽ മെസ്സിയും നെയ്മറുമൊക്കെ വന്നപ്പോൾ ദേശീയ ടീമിലെ ഒത്തിണക്കം നഷ്ടപ്പെട്ട് തകർന്നു.
ഇപ്പോൾ ജർമ്മനിയുടെ ശക്തി ബയേൺ മ്യൂണിച്ചിന്റെ മുൻ നിര കളിക്കാർ തമ്മിലുള്ള പരസ്പര ധാരണ തന്നെയാണ്. റോബനും റിബേറിയുമൊക്കെ വന്നെങ്കിലും ഇതുവരെ അതില്ലാതായിട്ടില്ല. ലോകകപ്പ് നേടിയതിന്റെ ബലത്തിൽ പുതിയ കളിക്കാർ ഒഴുകി വന്ന് / ഒഴുക്കിക്കൊണ്ടു വന്ന് അത് ഇല്ലാതാകാതിരുന്നാൽ അവർക്കു നല്ലത്.
എന്തായാലും ഇനി നാലു കൊല്ലം കഴിഞ്ഞ് റഷ്യയിൽ കാണാം
നെയ്മർ - 22
പോഗ്ബ - 22
ഗോട്ട്സെ - 22
റോഡ്രിഗസ് - 21
ഇവരുടെയൊക്കെ കാലമായിരിക്കും അതെന്നു കരുതാം..
(31 ഒരു കൂടിയ വയസ്സല്ല എന്നു കൂടി പറഞ്ഞുവെക്കുന്നു
:-) )
കാൽപ്പന്തുകളി നീണാൾ വാഴട്ടെ...
  

No comments:

Post a Comment