ബാറിന്റെ നിലവാരം എന്നതുകൊണ്ട് എന്താണുദ്ദേശിക്കുന്നത്?
ബാറിൽ എ.സി. വെക്കുന്നതും മറ്റും വഴി സ്റ്റാറിന്റെ എണ്ണം കൂട്ടുന്നതോ?
അതോ കുടിക്കുന്ന സാധനത്തിന്റെ നിലവാരം കൂട്ടുന്നതോ?
ഉള്ള നിലവാരം കൂടി മറന്ന് തന്തയെയും തള്ളയെയും തെറി വിളിക്കാനും കെട്ടിയോളെയും പിള്ളേരെയും കൂമ്പിനിട്ട് ഇടിക്കാനും വല്ല ഓടയിലും ബോധം കെട്ട് വീണുറങ്ങാനുമൊക്കെ കഴിയുന്ന “ഉയർന്ന” നിലവാരത്തിലെത്താൻ അടിക്കുന്നവനെ പ്രാപ്തരാക്കുന്ന ഈ കൂതറ സാധനം വിദേശമദ്യമെന്ന ഓമനപ്പേരിൽ ഫൈവ് സ്റ്റാർ ബാറിൽ നിന്നടിച്ചാലെന്ത്? നാടൻ വ്യാജ പട്ടച്ചാരായമെന്ന ബ്രാൻഡ് നെയിമിൽ റോഡ് സൈഡിൽ നിന്നോ കാട്ടിനുള്ളിലെ വാറ്റുകേന്ദ്രത്തിലോ നിന്നടിച്ചാലെന്ത്?
നിലവാരം കൂട്ടാൻ നടക്കുന്നു കുറേ മഹാന്മാർ…
പൂട്ടിയ ബാറു തുറപ്പിക്കാൻ കിട്ടുന്ന കോടികളുടെ തൂക്കത്തിൽ ഭരണക്കാർക്ക് സ്വന്തം കീശയുടെ നിലവാരം കൂട്ടാം...
നിലവാരം കൂട്ടിയ ബാറിൽ ബില്ലിന്റെ നിലവാരവും കൂട്ടി ബാറുകാർക്ക് കുടിയന്മാരുടെ കീശ കീറി അവരുടെ കുടുംബത്തിന്റെ ജീവിത നിലവാരം “കൂട്ടാം”...
ഇടയന്മാരെയും തങ്ങന്മാരെയും മുന്നിൽ നിർത്തി വിശ്വാസികളെ പറഞ്ഞു പറ്റിച്ച് ചാണ്ടിക്കും കൂട്ടർക്കും അടുത്ത തെരഞ്ഞെടുപ്പിൽ വോട്ടിന്റെ നിലവാരവും കൂട്ടാം...
അല്ലാതെ പണം മുടക്കി ബോധം നശിപ്പിക്കാൻ നടക്കുന്ന കുടിയന്മാർക്ക് അവർ കുടിക്കുന്നതിന്റെ നിലവാരം നോക്കണോ?
ചാവാൻ വേണ്ടി വിഷം വാങ്ങുന്നവനു നിലവാരമുള്ള വിഷം നൽകാനും കൂടി നിയമമുണ്ടാക്കണേ… മറക്കണ്ട

No comments:
Post a Comment