Friday, July 11, 2014

ന്നാലും മലയാളീ ബ്രോസ്...

ഷറപ്പോവക്കു മലയാളം അറിയാത്തതു നന്നായി
ഇല്ലെങ്കിൽ പാവം കൊച്ച്‌ ഇപ്പൊ ആത്മഹത്യ ചെയ്തേനെ...
ലോകത്തെ ആകെ രാജ്യങ്ങളിൽ 10 ശതമാനം പോലും കളിക്കാത്ത ക്രിക്കറ്റിലെ അവസാനവാക്കായ സച്ചിൻ നാം ഇന്ത്യക്കാർക്ക്‌ ദൈവമായിരിക്കാം. കാരണം ക്രിക്കറ്റ്‌ നമുക്ക്‌ മതമാണല്ലോ. പക്ഷേ ക്രിക്കറ്റ്‌ കളിക്കാത്ത രാജ്യങ്ങൾക്ക്‌ സച്ചിൻ എന്നു കേട്ടാൽ "ഏതു സച്ചിൻ" "എന്തു സച്ചിൻ" എന്നാണു തോന്നുക എന്നതു തന്നെയാണു സത്യം. അതിൽ അസഹിഷ്ണുത കാണിച്ചിട്ടെന്തു കാര്യം? ഫെഡററെയോ വില്യംസുമാരെയോ ടെന്നിസ്‌ കളിക്കുന്ന രാജ്യമായിട്ടു കൂടി ഇവിടെ എല്ലാർക്കും അറിയാമൊ?
ഇതിന്റെ പേരിൽ ഷറപ്പോവയുടെ പേജിൽ പോയി തെറി - അതും പച്ചമലയാളത്തിൽ - പറയുന്ന മലയാളി ലോകത്തെ ഏറ്റവും കൂതറ സമൂഹമെന്നു തെളിയിച്ചേ അടങ്ങൂ എന്നു തോന്നുന്നു. കഷ്ടം. ഒരു പെണ്ണിനെ അവൾക്കു മനസ്സിലാകില്ലെന്നുറപ്പിച്ച്‌ ഒരു ഫേക്കോ അല്ലാത്തതോ ആയ പ്രൊഫെയിലിനു പിന്നിൽ മറഞ്ഞിരുന്ന് തെറി വിളിക്കുമ്പോൾ സുഖം കിട്ടുന്ന ആ ചിന്താഗതി തന്നെയാകും പീഡനങ്ങൾ കൂടുന്നതിന്റെയും കാരണം.
യു ആർ ഗ്രേറ്റ്‌ ബ്രോസ്‌... കീപ്‌ ഇറ്റ്‌ അപ്പ്‌.

No comments:

Post a Comment