"
എന്നെ ഒരു മൂരാച്ചിയും പിന്തിരിപ്പനും കലാബോധം തൊട്ടുതീണ്ടിയിട്ടില്ലാത്തവനുമാ യി മുദ്ര കുത്തിയാലും വേണ്ടില്ല, പറയട്ടെ.
ഇന്നലെ ഒരാവശ്യത്തിനു തിരുവനന്തപുരം വരെ ഒന്നു പോയി.
ഫിലിം ഫെസ്റ്റിവൽ നടക്കുകയാണല്ലോ. (നമുക്കു പിന്നെ ക്ലിനിക്ക് അടച്ചിട്ടു
നാലഞ്ചു ദിവസം ഫെസ്റ്റിവലിനു പോകാൻ ഒരിക്കലും പറ്റില്ല.. സിനിമ കാണാൻ പോയ
ഡോക്ടർ തിരിച്ചു വരുന്നതു വരെ പനി പിടിച്ച കുട്ടികളെയും കൊണ്ടു
കാത്തിരിക്കാൻ മാത്രം വിശാലമനസ്കരും കലാസ്നേഹികളുമല്ലല്ലോ നാട്ടുകാർ).
ഒന്നു കറങ്ങിയപ്പോൾ തിയറ്ററുകളുടെ മുന്നിലും വഴി നിറയെയും ഒരു പ്രത്യേക ജനുസ് ജീവികൾ.
എല്ലാർക്കും ഒരേ രൂപം. നീണ്ടു ചുരുണ്ട മുടി, ഊശാൻ താടി (ആണിനു മാത്രം), ടീഷർട്ട് (മിക്കവാറും കറുപ്പ്) / ജൂബ, ജീൻസ്, കണ്ണട...
പിന്നെ അനന്തതയിലേക്കുള്ള നിർവ്വികാരമായ നോട്ടം.
ഇവരെയൊക്കെ എവിടെയങ്കിലും അട വെച്ച് വിരിയീച്ച് ഫെസ്റ്റിവൽ സീസണാകുമ്പോൾ തുറന്നു വിടുന്നതാണോ എന്നു തോന്നിപ്പോവും.
ഈ ടൈപ്പ് ജീവികളാണോ ഈ ബുദ്ധിജീവികൾ?
ഇതൊക്കെ കണ്ടപ്പോൾ ഒരു സംശയം...
ഈ വേഷം കെട്ടലൊക്കെ നല്ല സിനിമ ആസ്വദിക്കാൻ ഒരത്യാവശ്യമാണോ?? ഫെസ്റ്റിവലിൽ പോകാൻ പറ്റാത്ത അസൂയ കൊണ്ട് തോന്നുന്ന സംശയമാണോ ആവോ.."
ഇന്നലെ ഒരാവശ്യത്തിനു തിരുവനന്തപുരം വരെ ഒന്നു പോയി.
ഫിലിം ഫെസ്റ്റിവൽ നടക്കുകയാണല്ലോ. (നമുക്കു പിന്നെ ക്ലിനിക്ക് അടച്ചിട്ടു നാലഞ്ചു ദിവസം ഫെസ്റ്റിവലിനു പോകാൻ ഒരിക്കലും പറ്റില്ല.. സിനിമ കാണാൻ പോയ ഡോക്ടർ തിരിച്ചു വരുന്നതു വരെ പനി പിടിച്ച കുട്ടികളെയും കൊണ്ടു കാത്തിരിക്കാൻ മാത്രം വിശാലമനസ്കരും കലാസ്നേഹികളുമല്ലല്ലോ നാട്ടുകാർ).
ഒന്നു കറങ്ങിയപ്പോൾ തിയറ്ററുകളുടെ മുന്നിലും വഴി നിറയെയും ഒരു പ്രത്യേക ജനുസ് ജീവികൾ.
എല്ലാർക്കും ഒരേ രൂപം. നീണ്ടു ചുരുണ്ട മുടി, ഊശാൻ താടി (ആണിനു മാത്രം), ടീഷർട്ട് (മിക്കവാറും കറുപ്പ്) / ജൂബ, ജീൻസ്, കണ്ണട...
പിന്നെ അനന്തതയിലേക്കുള്ള നിർവ്വികാരമായ നോട്ടം.
ഇവരെയൊക്കെ എവിടെയങ്കിലും അട വെച്ച് വിരിയീച്ച് ഫെസ്റ്റിവൽ സീസണാകുമ്പോൾ തുറന്നു വിടുന്നതാണോ എന്നു തോന്നിപ്പോവും.
ഈ ടൈപ്പ് ജീവികളാണോ ഈ ബുദ്ധിജീവികൾ?
ഇതൊക്കെ കണ്ടപ്പോൾ ഒരു സംശയം...
ഈ വേഷം കെട്ടലൊക്കെ നല്ല സിനിമ ആസ്വദിക്കാൻ ഒരത്യാവശ്യമാണോ?? ഫെസ്റ്റിവലിൽ പോകാൻ പറ്റാത്ത അസൂയ കൊണ്ട് തോന്നുന്ന സംശയമാണോ ആവോ.."
No comments:
Post a Comment