Tuesday, February 18, 2014

ശ്വേതം

"ചില ഫേസ്ബുക്കന്മാരുടെ അഭിപ്രായം കണ്ട്‌ രാവിലെ തന്നെ ഓക്കാനം വരുന്നു... ശ്വേതക്ക്‌ എങ്ങനെ വേണമെങ്കിലും അഭിനയിക്കാം.. സിനിമയിൽ പണത്തിനു വേണ്ടി ആരെയും കെട്ടിപ്പിടിക്കാം... പിന്നെ ഒന്നു തൊട്ടാൽ ഇത്രയൊക്കെ പ്രശ്നമാക്കണോ എന്നാണ്‌ ഓരോ "വിവരമുള്ളവർ" പറയുന്നത്‌.
നടിമാർ സിനിമയിൽ അഭിനയിക്കുന്നു എന്നതിനർത്ഥം അവരെങ്ങാൻ റോഡിലിറങ്ങിയാൽ വഴിയെ പോകുന്നവനെല്ലാം അവരെ തോണ്ടാമെന്നും വേണമെങ്കിൽ റോഡിലിട്ടു ബലാൽസംഗം ചെയ്യാമെന്നുമാണോ??
അവർ അവരുടെ തൊഴിൽ ചെയ്യുന്നു.. അവർ വാങ്ങുന്നത്‌ ആ തൊഴിലിനുള്ള പണമാണ്‌. ഇക്കണക്കിനു ഇവന്റെയൊക്കെ കീഴിൽ വല്ല സ്ത്രീകളും ജോലി ചെയ്യുന്നുണ്ടെങ്കിൽ ശമ്പളം കൊടുക്കുന്നതിന്റെ പേരിൽ വേറെ പല ജോലിയും ചെയ്യേണ്ടി വരുമല്ലോ..
പെണ്ണുങ്ങൾ വീട്ടിൽ അടങ്ങിയൊതുങ്ങി കഴിഞ്ഞോളണം, പുറത്തിറങ്ങി നടക്കുന്നവർ ഇതൊക്കെ അനുഭവിക്കാൻ തയ്യാറായിക്കോളണം എന്ന അങ്ങേയറ്റം പിന്തിരിപ്പൻ - സ്ത്രീവിരുദ്ധ- മതമേധാവിത്വ ചിന്താഗതിയുള്ള ഇവന്മാരുടെയൊക്കെ വീട്ടിലെ സ്ത്രീകളുടെ അവസ്ഥ... ഹൊ...
തോണ്ടുന്നവന്റെ മാനസികനിലയല്ല പ്രശ്നം.. തോണ്ടപ്പെട്ടവളുടെ തൊഴിലും വേഷവും ഒക്കെയാണു പോലും..
കഷ്ടം.. തനിക്കൊക്കെ ഇത്ര മുട്ടി നിൽക്കുകയാണെങ്കിൽ പണം കൊടുത്തു വ്യഭിചരിക്കെടോ..."

No comments:

Post a Comment