ബാങ്കെന്തിനാ, സബ്സിഡി കൊടുക്കാൻ പോസ്റ്റ് ഓഫീസ് പോരേ?
സർക്കാർ തരുന്ന എല്ലാ സബ്സിഡികളും ഇനി ആധാർ കാർഡുമായി ബന്ധപ്പെടുത്തിയ
ബാങ്ക് അക്കൗണ്ട് വഴി ആക്കാൻ പോവുകയാണെന്നാണല്ലോ പറയപ്പെടുന്നത്. ഗ്യാസ്
കണക്ഷൻ സബ്സിഡിയാണ് ആദ്യ പടി. അതു പറഞ്ഞ മന്ത്രി തന്നെ ഇന്നലെ പാർലമെന്റിൽ
അതു മാറ്റിപ്പറഞ്ഞു എന്നതു വേറെ കാര്യം. എന്തായാലും ഇപ്പോൾ എല്ലാ
ബാങ്കുകളിലും അപാര തിരക്കാണ്, ആധാർ കാർഡ് അക്കൗണ്ടുമായി ബന്ധിപ്പിക്കാൻ.
എന്തായാലും
സർക്കാർ ഇനി സബ്സിഡിയെല്ലാം ഇങ്ങനെ തന്നെയായിരിക്കും തരുന്നത്. എന്നാൽ
പിന്നെ അതു കൊണ്ട് ഒരു സർക്കാർ വകുപ്പിനു തന്നെ ഗുണമുണ്ടാക്കിക്കൂടേ?
ഊർദ്ധ്വശ്വാസം വലിച്ചുകൊണ്ടിരിക്കുന്ന ഒരു വകുപ്പുണ്ടല്ലോ... തപാൽ വകുപ്പ്.
എസ്.എം.എസും ഇ-മെയിലും വന്നതോടെ ആരും കത്തെഴുതാതായി. അയക്കാനുള്ളവർ തന്നെ
കൊറിയർ അയക്കുന്നു. ടെലിഗ്രാഫ് നിർത്തി. ഇങ്ങനെ ഘട്ടം ഘട്ടമായി
ഇല്ലാതായിക്കൊണ്ടിരിക്കുന്ന ആ വകുപ്പിനു ഒരു ഊർജ്ജം പകരാൻ ഈ സബ്സിഡിയെല്ലാം
പോസ്റ്റ് ഓഫീസ് വഴി ആക്കിക്കൂടെ? എന്തായാലും എല്ലാ നാട്ടിലും ഉണ്ടാകും ഒരു
പോസ്റ്റ് ഓഫീസ്. അതല്ലേ ബാങ്കിൽ പോകുന്നതിനേക്കാൾ ജനങ്ങൾക്കു സൗകര്യപ്രദം?
No comments:
Post a Comment