പത്രം വായിക്കാൻ തുടങ്ങിയതു മുതൽ കാണുന്ന ഒരു വാക്കാണ് "ഹൈക്കമാന്റ്".
ശരിക്കും ഇതെന്താ സംഭവം?
ഒരാളാണോ?
അതോ കുറേ പേരാണോ?
ഒരു കമ്മിറ്റിയാണോ?
അതോ നെഹ്രു / ഗാണ്ഡി (ഗാന്ധിയല്ല) കുടുംബത്തിലെ മൂത്ത കാരണവരാണോ?
അതോ ഇനി ശരിക്കും അങ്ങനെ ഒരു സംഭവമില്ലേ?
കോൺഗ്രസുകാർക്കിടയിൽ പ്രചരിക്കുന്ന ഒരു മിത്താണോ?
കൊച്ചു പിള്ളേർ ഭക്ഷണം കഴിക്കാതിരിക്കുമ്പോൾ "ഉമ്മാക്കി വരും" എന്നൊക്കെ പറഞ്ഞു പേടിപ്പിക്കുന്നതു പോലെ.
എന്തായാലും മലയാളം കേട്ടാൽ മനസിലാകാത്ത ആരോ ആണ്..
ചാണ്ടിയും ലീഗും മാണിയും ഒത്തു ശ്രമിച്ചിട്ടും മൈന്റു ചെയ്യാതെ ചെന്നിത്തലയുടെ ഹിന്ദിയിൽ വീണു പോയില്ലേ?
No comments:
Post a Comment