"
ഹിന്ദുവായാലും മുസ്ലിമായാലും തീവ്രവാദികൾക്ക് പെണ്ണിനെ പൂട്ടിയിടുന്ന കാര്യത്തിൽ ഒരേ സ്വരം.
പീഡനം ഇല്ലായ്മ ചെയ്യുന്നതിൽ ഗവേഷണം നടത്തി ഇവരൊക്കെ കണ്ടുപിടിച്ച വഴികൾ എത്രയെത്ര!!
മൂടിപ്പുതപ്പിച്ചും വെവ്വേറെ ക്ലാസിൽ ഇരുത്തി പഠിപ്പിച്ചും പെണ്ണിന്റെ ശരീരത്തെയും മനസ്സിനെയും ആണിൽ നിന്ന് അകറ്റിയാൽ പീഡനം നിൽക്കും പോലും!!
പെണ്ണു വീട്ടുകാര്യം നോക്കി, കെട്ടിയോന്റെ കാര്യം നോക്കി, ജോലിക്കു പോകാതെ വീട്ടിലിരുന്ന് കുടുംബഭരണം നടത്തിയാലും പീഡനം നില്ക്കും പോലും!!
പിഞ്ചുകുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നതിനും പിതാവും സഹോദരനുമെല്ലാം വഴി പീഡനത്തിനു ഇരയാകുന്നതിനും കാരണം വസ്ത്രധാരണമായിരിക്കും!!!
ഒരു ചിന്ന ഡൗട്ട്..
ഈ കാക്കിട്രൗസറുകാരുടെയും മൗദൂദിശിഷ്യരുടെയും വീട്ടിലൊക്കെ കള്ളൻ കയറിയാൽ അതു കള്ളന്മാരുടെ തെറ്റല്ല, സ്വന്തം ശ്രദ്ധക്കുറവുകൊണ്ടാണെന്നു പറയുമോ?
ഒരു പഴുതു കിട്ടിയാൽ കയറിവന്നോളും സ്വന്തം പഴകി ദ്രവിച്ച മതമൗലിക ആശയങ്ങൾ പറഞ്ഞു ഫലിപ്പിക്കാൻ.
ഗൾഫ് രാജ്യങ്ങളിലെ വസ്ത്രധാരണ രീതി നടപ്പാക്കാൻ പറയുന്ന ആവേശമൊന്നും ഇവന്മാർക്ക് അവിടുത്തെ ശിക്ഷാരീതി നടപ്പാക്കാൻ പറയാൻ കാണുന്നില്ലല്ലോ..
ഇരയാകുന്നത് ഇരയുടെ തെറ്റായി കാണാൻ തോന്നുന്നതു തന്നെ വേട്ടക്കാരന്റെ മനസ്സുള്ളതു കൊണ്ടാണ്.
എന്തായാലും കൊള്ളാം..
ആർഷഭാരത സംസ്കാരത്തിലും താലിബാൻ സംസ്കാരത്തിലും ഇതു പോലുള്ള ചില സാദൃശ്യങ്ങൾ കണ്ടെത്തുന്നത് മതേതരത്വഗവേഷണവിദ്യാർത്ഥികൾക്ക് ഒരു പഠനവിഷയമാക്കിയാലോ?
"
പീഡനം ഇല്ലായ്മ ചെയ്യുന്നതിൽ ഗവേഷണം നടത്തി ഇവരൊക്കെ കണ്ടുപിടിച്ച വഴികൾ എത്രയെത്ര!!
മൂടിപ്പുതപ്പിച്ചും വെവ്വേറെ ക്ലാസിൽ ഇരുത്തി പഠിപ്പിച്ചും പെണ്ണിന്റെ ശരീരത്തെയും മനസ്സിനെയും ആണിൽ നിന്ന് അകറ്റിയാൽ പീഡനം നിൽക്കും പോലും!!
പെണ്ണു വീട്ടുകാര്യം നോക്കി, കെട്ടിയോന്റെ കാര്യം നോക്കി, ജോലിക്കു പോകാതെ വീട്ടിലിരുന്ന് കുടുംബഭരണം നടത്തിയാലും പീഡനം നില്ക്കും പോലും!!
പിഞ്ചുകുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നതിനും പിതാവും സഹോദരനുമെല്ലാം വഴി പീഡനത്തിനു ഇരയാകുന്നതിനും കാരണം വസ്ത്രധാരണമായിരിക്കും!!!
ഒരു ചിന്ന ഡൗട്ട്..
ഈ കാക്കിട്രൗസറുകാരുടെയും മൗദൂദിശിഷ്യരുടെയും വീട്ടിലൊക്കെ കള്ളൻ കയറിയാൽ അതു കള്ളന്മാരുടെ തെറ്റല്ല, സ്വന്തം ശ്രദ്ധക്കുറവുകൊണ്ടാണെന്നു പറയുമോ?
ഒരു പഴുതു കിട്ടിയാൽ കയറിവന്നോളും സ്വന്തം പഴകി ദ്രവിച്ച മതമൗലിക ആശയങ്ങൾ പറഞ്ഞു ഫലിപ്പിക്കാൻ.
ഗൾഫ് രാജ്യങ്ങളിലെ വസ്ത്രധാരണ രീതി നടപ്പാക്കാൻ പറയുന്ന ആവേശമൊന്നും ഇവന്മാർക്ക് അവിടുത്തെ ശിക്ഷാരീതി നടപ്പാക്കാൻ പറയാൻ കാണുന്നില്ലല്ലോ..
ഇരയാകുന്നത് ഇരയുടെ തെറ്റായി കാണാൻ തോന്നുന്നതു തന്നെ വേട്ടക്കാരന്റെ മനസ്സുള്ളതു കൊണ്ടാണ്.
എന്തായാലും കൊള്ളാം..
ആർഷഭാരത സംസ്കാരത്തിലും താലിബാൻ സംസ്കാരത്തിലും ഇതു പോലുള്ള ചില സാദൃശ്യങ്ങൾ കണ്ടെത്തുന്നത് മതേതരത്വഗവേഷണവിദ്യാർത്ഥികൾക്ക്
No comments:
Post a Comment