"സ.വി.എസ്.
സിന്ധുവിനെയും ലതികയും എല്ലാം പറ്റി പറഞ്ഞത് അക്ഷരം പ്രതി ശരിയാണെങ്കില്‍
തന്നെയും പൊതു സമൂഹത്തിനു മുന്നില്‍ അതെല്ലാം വെറും തറ സംസ്കാരമായി
ചിത്രീകരിക്കാന്‍ യു.ഡി.എഫിനു വളരെ എളുപ്പം കഴിയും. ഇത്തരം
പദപ്രയോഗങ്ങളില്‍ നിന്നും ഉളവാകുന്ന വിവാദങ്ങളില്‍ പലപ്പോഴും
പറയാനുദ്ദേശിക്കുന്ന കാര്യം മുങ്ങിപ്പോകുന്നത് ഗുണത്തേക്കാള്‍ ദോഷമായി
മാറുന്നു... പ്രത്യേകിച്ചും തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍.
പിന്നെ, അഭിസാരികയെ ലൈംഗിക തൊഴിലാളി എന്ന് വിശേഷിപ്പിക്കാനുള്ള "ആധുനികത"
വി.എസ്സിന്‍റെ പഴമനസ്സിനു ഇല്ലാത്തത് ഒരു വലിയ തെറ്റായും കാണാന്‍
കഴിയില്ലല്ലോ... അഭിനയിക്കാനും മനോഹരമായി സംസാരിക്കാനും അറിയാത്തതും
സമകാലിക രാഷ്ട്രീയത്തില്‍ ഒരു വലിയ പോരായ്മയാണല്ലോ..."
No comments:
Post a Comment