ആഘോഷങ്ങൾക്കും ആഹ്ലാദങ്ങൾക്കും ഇടയിൽ ഇവിടെ ഇങ്ങനെയും ചിലരുണ്ട്..
ഡിപ്പാർട്ട്ന്മെന്റിന്റെ ഭാഗത്തുനിന്നു വന്ന വീഴ്ചമൂലം കഴിഞ്ഞ 19 മാസമായി ശമ്പളം ഇല്ലാതെ ജോലി ചെയ്യുന്നവർ..
അവർക്കും വിഷുവുണ്ട്.. അവരുടെ കുട്ടികൾക്കും പുതുവസ്ത്രങ്ങളും പടക്കവും വേണം. ജോലിക്കു ചേർന്നതിനു ശേഷം മിക്കവരുടെയും സ്വകാര്യ പ്രാക്റ്റീസ് പോലും നിർത്തേണ്ടി വന്നു. അവർക്കും ജീവിക്കേണ്ടേ?
സർക്കാരിനും മന്ത്രിപുംഗവന്മാർക്കും ഇതൊന്നും കണ്ണിൽ പിടിക്കുന്നില്ലേ?
പുതിയ ഡിസ്പെൻസറികളും പദ്ധതികളുമെല്ലാം തുടങ്ങി കയ്യടിയും വോട്ടും വാങ്ങുന്നവർ തുടങ്ങിയ പദ്ധതികൾ നടന്നു പോകുന്നുണ്ടോ എന്നു ശ്രദ്ധിക്കുന്നുണ്ടോ?
ഹോമിയോപ്പതി ഡിപ്പാർട്ട്മെന്റിന്റെ കീഴിൽ തുടങ്ങിയ സീതാലയം പോലുള്ള നിരവധി പദ്ധതികളിലേക്കും റീജിനൽ മെഡിക്കൽ സ്റ്റോറിലേക്കും താൽക്കാലികാടിസ്ഥാനത്തിൽ നിയമിച്ച ഡോക്ടർമാരെ യാതൊരു മുന്നറിയിപ്പും കൂടാതെ പിരിച്ചു വിട്ടിരിക്കുന്നു... കൂടാതെ ആ പോസ്റ്റുകൾ തന്നെ ഇല്ലാതാക്കിയിരിക്കുന്നു.
കേരളത്തിലെ ഹോമിയോപ്പതിരംഗത്തെ ഉന്നത വിദ്യാഭ്യാസത്തിനുള്ള ഏക അവസരമായ എം.ഡി കോഴ്സ് രണ്ടു വർഷമായി നടക്കുന്നില്ല. കേരളത്തിനു പുറത്തുള്ള സ്വാശ്രയ കോളേജുകളിൽ ലക്ഷങ്ങൾ നൽകി പഠിക്കാൻ ഡോക്ടർമാരെ നിർബന്ധിതരാക്കുന്ന ഈ നീക്കത്തിനു പിന്നിൽ വകുപ്പുതലവന്മാർക്കും (തലൈവികൾക്കും) സർക്കാരിനും സ്വാർത്ഥലാഭങ്ങൾ ഉണ്ടെന്നു വരെ സംശയിക്കേണ്ടിയിരിക്കുന്നു.
മോന്തായം വളയരുത് എന്നു മാത്രം തൽക്കാലം ഓർമ്മപ്പെടുത്തുന്നു...

No comments:
Post a Comment