നഷ്ടങ്ങൾ തീർച്ചയായും വലുതാണ്
കാൽക്കീഴിൽ നിന്നും ഒരുപാടു മണ്ണ് ഒലിച്ചു പോയിരിക്കുന്നു
എണ്ണം മാത്രം മാനദണ്ഡമായ സഭയിൽ ന്യൂനപക്ഷമായിരിക്കുന്നു
ദേശീയമെന്ന വിശേഷണം പോലും നഷ്ടപ്പെടലിന്റെ വക്കത്തു നിൽക്കുന്നു
വിമർശനങ്ങളും കുറ്റപ്പെടുത്തലുകളും നേരിട്ടുകൊണ്ടേയിരിക്കുന്നു
ഭാവി ശൂന്യമെന്ന പരിഹാസം പോലും നിങ്ങളുതിർക്കുന്നു
പക്ഷെ ഒന്നോർക്കുക
അധികാരത്തിന്റെ കോട്ടകൊത്തളങ്ങളിൽ പ്രവേശനമില്ലാതായാലും ഞങ്ങൾ ഇവിടെ തന്നെയുണ്ടാകും
ജാതിയുടെയും മതത്തിന്റെയും ദംഷ്ട്രകൾ പകർന്ന നിറങ്ങളോടെയല്ല
മുതലാളിത്തത്തിന്റെ കൂച്ചുവിലങ്ങിൽ നാടിനെ തളച്ച നിഷ്ക്രിയതയോടെയല്ല
മനുഷ്യനെ മനുഷ്യനായി കാണാൻ കഴിയുന്ന ഒരാശയമുണ്ട് ഞങ്ങളെ നയിക്കാൻ
ആ ആശയത്തിനു വേണ്ടി നിലകൊള്ളാൻ ഞങ്ങൾ എന്നുമുണ്ടാകും
സാധാരണക്കാരന്റെ ജീവിതം കാണാൻ ഒരു മനസ്സ്
മുഷ്ടി ചുരുട്ടി ഉയർത്താൻ തളരാത്ത ഒരു കൈ
ഉറക്കെ മുദ്രാവാക്യം വിളിക്കാൻ പതറാത്ത ഒരു ശബ്ദം
നെഞ്ചോടു ചേർത്ത് പിടിച്ച് വാനിൽ ഉയർത്തിപ്പറപ്പിക്കാൻ ഒരു ചെങ്കൊടി
സംഘശക്തിയോടെ നെഞ്ചുറപ്പോടെ ചേർന്നുനിന്ന് പോരാടാൻ ഒരു തെരുവ്
അത്രയും മതി
ഞങ്ങൾ ഇവിടെ തന്നെയുണ്ട്
നാളെയുടെ ചുവന്ന പ്രഭാതങ്ങൾ ഞങ്ങൾക്കൊപ്പമെന്ന ഉറച്ച ബോദ്ധ്യത്തോടെ
ഞങ്ങൾ ഇവിടെ തന്നെയുണ്ട്
ഓർക്കുക
ഈ ശബ്ദം ഉയരുക തന്നെ ചെയ്യും
ഉറക്കെയുറക്കെ പടരുക തന്നെ ചെയ്യും

No comments:
Post a Comment