Friday, July 11, 2014

"വാൾ" ആദ്മി

രണ്ടുമാസം മുൻപ് രാത്രി 11 മണിക്ക് ശേഷം ഐ.എച്ച്.കെ. ന്യൂസിന്റെ (ഹോമിയോപ്പതി ഡോക്ടർമാരുടെ സംഘടനയായ ഐ.എച്ച്.കെ.യുടെ മുഖപത്രം - ഇപ്പോൾ ഞാൻ എഡിറ്ററായി പ്രവർത്തിക്കുന്നു) ഡി.ടി.പി. വർക്ക് കഴിഞ്ഞ് ഡി.ടി.പി. ഓപ്പറേറ്ററെ വീട്ടിലാക്കാൻ പോയിരുന്നു. മെയിൻ റോഡിൽ നിന്നും ചെറിയ വഴിയിലേക്കു കയറുന്നിടത്ത് ഒരു കാർ... എത്ര ഹോണടിച്ചിട്ടും മാറ്റുന്നില്ല. നോക്കിയപ്പോൾ ഡ്രൈവർ (ഉടമ) സൈഡിൽ ചാരിനിൽക്കുന്നുണ്ട്. മാറ്റാൻ പറഞ്ഞപ്പോൾ നല്ല മുട്ടൻ തെറി.
കുറച്ചു കഴിഞ്ഞപ്പോൾ കുറച്ചപ്പുറത്ത് ബസ് സ്റ്റോപ്പിൽ ഇരുന്നിരുന്ന പയ്യന്മാർ വന്നു. പിന്നെ അവരെയും തെറിയഭിഷേകം. എന്റെ ഡിസ്പെൻസറി അടുത്തായതു കൊണ്ട് അവർക്കെന്നെ അറിയാമായിരുന്നു.. "ഒന്നും പറഞ്ഞിട്ട് കാര്യമില്ല ഡോക്ടറേ, ഇതാ ചങ്ങായിടെ സ്ഥിരം പരിപാട്യാ.. ഞങ്ങൾ ഒന്ന് നോക്കട്ടെ" എന്നു പറഞ്ഞ് അവസാനം അവരെല്ലാം കൂടി കഥാനായകനെ പിടിച്ചു കാറിനുള്ളിലിരുത്തി തള്ളിമാറ്റി പോകാൻ വഴിയുണ്ടാക്കിത്തന്നു.

ഇന്നിപ്പോൾ ഇതു പറയാൻ പ്രത്യേകിച്ചൊരു കാരണമുണ്ടായി. നമ്മുടെ കഥാനായകൻ കുറേ പേർക്കൊപ്പം തൊപ്പി വെച്ചു നില്ക്കുന്ന - തൊപ്പി ശിരസ്സിലേറ്റു വാങ്ങുന്ന - ചിത്രം ഇന്നു ഫേസ്ബുക്കിൽ കണ്ടു.
ആ മാന്യദേഹമാണത്രേ ആം ആദ്മി പാർട്ടിയുടെ തിരൂരിലെ പുതിയ നേതാക്കളിൽ ഒരാൾ..

സന്തോഷമായി ഗോപിയേട്ടാ... സന്തോഷമായി.
അടിച്ചു "വാൾ" വെക്കുന്നതായിരിക്കും കെജ്രി"വാൾ" നേതാവായ പാർട്ടിയുടെ പ്രാദേശിക നേതാവാകാനുള്ള അടിസ്ഥാന യോഗ്യത.

No comments:

Post a Comment